(വീഡിയോ) 30 മണിക്കൂര്‍ യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ ദുബയ് വിമാനത്താവളത്തില്‍ -അറ്റകുറ്റപണി തുടരുന്നു

വിമാനം എപ്പോള്‍ പുറപ്പെടുമെന്ന്എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നില്ലെന്ന് ഈ വിമാനത്തില്‍ നാട്ടിലേക്ക് 10 ദിവസത്തിന് പോകുന്ന തൃശൂര്‍ ഇരിങ്ങാലക്കുടെ സ്വദേശി ഹരി സുകുമാരന്‍ പറഞ്ഞു. എയര്‍ ഇന്ത്യയുടെ ഡ്യൂട്ടി ഓഫിസര്‍മാരടക്കം ഫോണ്‍ പോലും എടുക്കുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.

Update: 2019-07-28 15:14 GMT

ദുബയ്: ദുബയില്‍ നിന്നും കൊച്ചിയിലേക്ക് പറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം ദുബയ് വിമാനത്താവളത്തില്‍ 30 മണിക്കൂര്‍ കഴിഞ്ഞിട്ടും അറ്റകുറ്റ പണി തുടരുന്നു. ദുബയില്‍ നിന്നും ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് സര്‍വ്വീസ് റദ്ദാക്കിയത്.

Full View

അതേസമയം, വിമാനത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചുവെന്നും ഇന്ന് രാത്രി കൊച്ചിയിലേക്ക് പറക്കുമെന്ന് എയര്‍ ഇന്ത്യയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനത്തില്‍ കയറിയിരുന്ന യാത്രക്കാരെ സാങ്കേതിക തകരാര്‍ കണ്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു. എഐ 934 വിമാനമാണ് സര്‍വ്വീസ് റദ്ദാക്കിയിരിക്കുന്നത്.

വിമാനം എപ്പോള്‍ പുറപ്പെടുമെന്ന്എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നില്ലെന്ന് ഈ വിമാനത്തില്‍ നാട്ടിലേക്ക് 10 ദിവസത്തിന് പോകുന്ന തൃശൂര്‍ ഇരിങ്ങാലക്കുടെ സ്വദേശി ഹരി സുകുമാരന്‍ പറഞ്ഞു. എയര്‍ ഇന്ത്യയുടെ ഡ്യൂട്ടി ഓഫിസര്‍മാരടക്കം ഫോണ്‍ പോലും എടുക്കുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. അടിയന്തിരാവശ്യത്തിന് നാട്ടില്‍ പോകുന്ന ഏതാനും പേര്‍ക്ക് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്. മറ്റുള്ള യാത്രക്കാര്‍ക്ക് താമസിക്കാന്‍ ഹോട്ടല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടില്‍ കഴിയുന്ന യാത്രക്കാര്‍ ലഗേജുകള്‍ വിമാനത്തിനകത്ത് കയറ്റിയതിനാല്‍ വസ്ത്രം മാറാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.


Tags:    

Similar News