അസമിൽ പള്ളിക്ക് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു -നി​രോ​ധ​നാ​ജ്ഞ

സംഭവത്തില്‍ ഹൈലാക്കണ്ഡി ഡെപ്യൂട്ടി കമ്മീഷണര്‍ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. ഒരു പളളിക്ക് പുറത്ത് പ്രാര്‍ത്ഥന നടന്നതിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് പോലിസ് വ്യക്തമാക്കി. നഗരത്തില്‍ പലയിടത്തും 15ല്‍ അധികം വാഹനങ്ങള്‍ തകര്‍ത്തു. 12 കടകള്‍ അടിച്ചു തകര്‍ത്തു.

Update: 2019-05-11 06:06 GMT

ഗു​വാഹ​ത്തി: അസ​മി​ലെ ഹൈ​ലാ​ക​ണ്ഡി​യി​ൽ മുസ് ലിം പള്ളിക്ക് നേരെ ഹിന്ദുത്വർ ആക്രമണം നടത്തിയതിനെ തുടർന്ന് കലാപം. ഒരാൾ കൊല്ലപ്പെട്ടു. ജാസിമുദ്ദീൻ(28) ആണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. മൂന്ന് പോലിസുകാർ ഉൾപ്പടെ 15 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ​ഗുരുതരമാണ്. സംഘർഷം വ്യാപിച്ചതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.


സംഭവത്തില്‍ ഹൈലാക്കണ്ഡി ഡെപ്യൂട്ടി കമ്മീഷണര്‍ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. ഒരു പളളിക്ക് പുറത്ത് പ്രാര്‍ത്ഥന നടന്നതിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് പോലിസ് വ്യക്തമാക്കി. നഗരത്തില്‍ പലയിടത്തും 15ല്‍ അധികം വാഹനങ്ങള്‍ തകര്‍ത്തു. 12 കടകള്‍ അടിച്ചു തകര്‍ത്തു. സംഘർഷം വ്യാപിച്ചതോടെ വൈകിട്ട് 6 മുതല്‍ പ്രദേശത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തി.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് പള്ളിക്ക് മു​ന്നി​ല്‍ നി​ര്‍​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍ അ​ജ്ഞാ​ത​ർ തീ​യി​ട്ട് ന​ശി​പ്പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​രാ​ധ​നാ​ല​യ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. വെള്ളിയാഴ്ച ഉ​ച്ച​യോ​ടെ ജുമാനമസ്കാരത്തിന് ആ​രാ​ധ​നാ​ല​യ​ത്തി​ന് മു​ന്നി​ല്‍​നി​ന്ന വി​ശ്വാ​സി​ക​ള്‍​ക്കു നേ​രെ ഒരു സം​ഘം ആളുകൾ ക​ല്ലെ​റി​ഞ്ഞ​തോ​ടെ​യാ​ണ് ആ​ക്ര​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. റോഡിൽ പ്രാർത്ഥന നിർവഹിക്കരുതെന്ന് പറഞ്ഞായിരുന്നു ഹിന്ദുത്വരുടെ ആക്രമണം. സ്ഥി​തി​ഗ​തി​ക​ള്‍ പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ കൂ​ടു​ത​ല്‍ പോലി​സു​കാ​രെ പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 2012ല്‍ ​അസ​മി​ൽ നടന്ന കലാപത്തിൽ 77 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Tags:    

Similar News