ആലപ്പുഴയില്‍ ആംബുലന്‍സ് പൊട്ടിത്തെറിച്ച് രോഗി മരിച്ചു; നഴ്സിനും ഡ്രൈവര്‍ക്കും പരിക്കേറ്റു
BY afsal ph aph5 Sep 2018 2:37 PM GMT
X
afsal ph aph5 Sep 2018 2:37 PM GMT
ആലപ്പുഴ: ചമ്പക്കുളം ഗവ. ആശുപത്രിക്കു മുന്പില് ആംബുലന്‍സ് പൊട്ടിത്തെറിച്ച് രോഗി മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന നടുഭാഗം സ്വദേശി മോഹനന് നായര്‍ (66) ആണ് മരിച്ചത്. ശ്വാസം തടസ്സം നേരിട്ട മോഹനന് നായര്‍ക്ക് ഓക്സിജന്‍ നല്‍കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ശ്വാസംമുട്ടലിനു ചികില്‍സ തേടിയ ഇദ്ദേഹത്തെ ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍നിന്ന് എടത്വ ജൂബിലി ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തയാറെടുക്കുന്നതിനിടെയാണ് അപകടം. ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉയര്‍ന്നുപൊങ്ങി. 108 ആംബുലന്‍സിലെ നഴ്സ് സാഹസികമായി മോഹനന് നായരെ പുറത്തെത്തിച്ച് ഒരു ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു വിട്ടെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെ നഴ്സ്, 108 ആംബുലന്‍സ് ഡ്രൈവര്‍ സൈയ്ഫുദ്ദീനെ (32) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ, രണ്ടു ബൈക്കുകള്‍, കാര്‍, കട എന്നിവ പൂര്‍ണമായി കത്തിനശിച്ചു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT