സിഎംസി പ്രാര്‍ത്ഥിക്കുക, ഫ്രാങ്കോ പിതാവിനു വേണ്ടിയോ കന്യാസ്ത്രീയ്ക്കു വേണ്ടിയോ? അഡ്വ. ജയശങ്കര്‍

കോഴിക്കോട്: ജലന്തര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കര്‍മ്മലീത്ത സന്യാസിനീ സമൂഹ(സിഎംസി)ത്തിലെ കന്യാസ്ത്രീകള്‍ക്കുള്ള സര്‍ക്കുലറിനെതിരേ അഡ്വ. ജയശങ്കര്‍.സിഎംസി കന്യാസ്ത്രീകള്‍ ഫ്രാങ്കോ പിതാവിനു വേണ്ടിയാണോ കന്യാസ്ത്രീയ്ക്കു വേണ്ടിയാണോ പ്രാര്‍ഥിക്കുകയെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. കന്യാസ്ത്രീകള്‍ ജലന്തര്‍ ബിഷപ്പിനെതിരെ നടത്തുന്ന സമരത്തോട് സഹകരിക്കരുതെന്ന് സിഎംസി സിസ്‌റ്റേഴ്‌സിന് നിര്‍ദേശം നല്‍കിയിരുന്നു.സിഎംസി സുപ്പീരിയര്‍ ജനറല്‍ സഭയിലെ കന്യാസ്ത്രീകള്‍ക്കായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പ്രതിഷേധ ധര്‍ണകളുമായി സഹകരിക്കരുതെന്നും പ്രതികരണങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. സമരത്തിനു പിന്തുണയേറിയ സാഹചര്യത്തിലാണ് സര്‍ക്കുലര്‍. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ചോദ്യംഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അഭിവന്ദ്യ ജലന്തര്‍ മെത്രാനും കുറവിലങ്ങാട്ടെ ഏതാനും കന്യാസ്ത്രീകളും തമ്മിലുള്ള കശപിശയില്‍ തികഞ്ഞ നിഷ്പക്ഷത പാലിക്കാന്‍ കര്‍മ്മലീത്ത സന്യാസിനീ സമൂഹം (സിഎംസി) തീരുമാനിച്ചു. മദര്‍ ജനറാള്‍ ഇതു സംബന്ധിച്ച കല്‍പന പുറപ്പെടുവിച്ചു.
പീഡന വിവാദത്തില്‍ ഇങഇ സിസ്‌റ്റേഴ്‌സ് ആരും ഒരു അഭിപ്രായവും പറയില്ല, ജാഥയ്‌ക്കോ ധര്‍ണയ്‌ക്കോ പോകില്ല, വാട്‌സ് ആപ്പിലോ ഫേസ്ബുക്കിലോ പ്രതികരിക്കില്ല. അതേസമയം കര്‍ത്താവീശോ മിശിഹായോട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കും.
ഫ്രാങ്കോ പിതാവിനു വേണ്ടിയാണോ കന്യാസ്ത്രീയ്ക്കു വേണ്ടിയാണോ സിഎംസി പ്രാര്‍ത്ഥിക്കുന്നതെന്ന് ജനറാളമ്മയുടെ കല്‍പന കൊണ്ട് വ്യക്തമല്ല. അക്കാര്യം സിസ്റ്റര്‍മാര്‍ക്കും കര്‍ത്താവു തമ്പുരാനും മാത്രം അറിയാം.

RELATED STORIES

Share it
Top