സ്കൂളിനടത്ത് ലഹരി ഉല്‍പന്ന വില്‍പ്പന: പരാതിക്കാരന് പോലിസ് മര്‍ദനം; നടപടിക്ക് ഉത്തരവ്

മലപ്പുറം: പരാതിക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലിസ് കംപ്ലയിന്റ് അതോറിറ്റി ഉത്തരവ്.കല്‍പകഞ്ചേരി കടുങ്ങാത്തുകുണ്ട് സ്‌കൂളിനടുത്ത് സിഗരറ്റ്, പാന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന പരാതിയുമായി സ്‌റ്റേഷനിലെത്തിയയാളെ മര്‍ദ്ദിച്ച കേസിലാണ് എസ്‌ഐക്കും മറ്റ് പോലിസുകാരനുമെതിരെ നടപടി സ്വീകരിക്കാന്‍ അതോറിറ്റി ചെയര്‍മാന്‍ റിട്ട. ജഡ്ജി കെ.വി ഗോപിക്കുട്ടന്‍ ഉത്തരവിട്ടത്. കലക്ടറേറ്റില്‍ നടന്ന സിറ്റിങിലാണ് ജഡ്ജി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

RELATED STORIES

Share it
Top