കര്‍ണാടകത്തില്‍ ആഹ്ലാദ പ്രകടനത്തിന് നേരെ ആസിഡ് ആക്രമണം, പത്തു പേര്‍ക്ക് പരിക്ക്തുംകുര്‍ : തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്് ഫലം പുറത്തുവന്നുകൊണ്ടിരിക്കേ കര്‍ണാടകത്തിലെ തുംകുറില്‍ കോണ്‍ഗ്രസ് വിജയാഹ്ലാദ പ്രകടനത്തിന് നേരെ ആസിഡ് ആക്രമണം. പത്തു പേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇനയതുള്ളാ ഖാന്റെ വിജയത്തില്‍ ആഹഌദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിന് നേര്‍ക്കാണ് ആസിഡ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരാണ് ആസിഡ് ഒഴിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top