തദ്ദേശീയരായ റബര്‍ കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കണം: കൊടിക്കുന്നില്‍ സുരേഷ് എംപി

തദ്ദേശീയരായ റബര്‍ കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കണം: കൊടിക്കുന്നില്‍ സുരേഷ് എംപി

ന്യൂഡല്‍ഹി: തദ്ദേശീയരായ റബര്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും റബര്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ വില ലഭിക്കാനും നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഒട്ടനവധി ബാഹ്യ ഘടകങ്ങളാണ് സ്വാഭാവിക റബറിന്റെ വില നിര്‍ണയിക്കുന്നത്. ഉപഭോക്തൃ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച, കാലാവസ്ഥാ വ്യതിയാനങ്ങള്‍, കൃതൃമ റബറിന്റെയും പെട്രോളിന്റെയും ആപേക്ഷിക വില എന്നി അനവധി ഘടകങ്ങള്‍ സ്വാധീനം ചെലുത്തിയാണ് സ്വാഭാവിക റബറിന്റെ വില നിശ്ചയിക്കപ്പെടുന്നത്. എന്നാല്‍ താരിഫ് നിശ്ചയിക്കുന്നതിലൂടെ സ്വാഭാവിക റബറിന്റെ വില കഴിഞ്ഞ കാലങ്ങളില്‍ അന്താരാഷ്ട്ര വിപണിയേക്കാള്‍ ഉയര്‍ന്നതാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയെ അറിയിച്ചു.

ഇറക്കുമതി ചെയ്യുന്ന സ്വാഭാവിക റബര്‍ വകഭേദങ്ങള്‍ ലോക വ്യാപാര സംഘടനയുടെ വില നിര്‍ണയ നിയന്ത്രണത്തില്‍ ആയതിനാല്‍ തീരുവ ഇപ്പോള്‍ ഉള്ളതില്‍ കൂടുതലായി വര്‍ധിപ്പിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ ലാറ്റെക്‌സിന് നല്‍കുന്ന ഇറക്കുമതി നികുതി 70 ശതമാനം അല്ലെങ്കില്‍ 49 രൂപ പ്രതി കിലോഗ്രാം ആണ്. എന്നാല്‍ ലാറ്റെക്‌സ് ഇറക്കുമതി റബറിന്റെ കേവലം 1.7 ശതമാനം മാത്രമാണെന്നും മറുപടി നല്‍കി.RELATED STORIES

Share it
Top