Flash News

500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍: ദ ട്രിബ്യൂണിനെതിരേ എഫ്‌ഐആര്‍

500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍: ദ ട്രിബ്യൂണിനെതിരേ എഫ്‌ഐആര്‍
X
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ 500 രൂപയ്ക്ക്് ആര്‍ക്കും വാങ്ങാമെന്ന അന്വേഷണ റിപോര്‍ട്ട് പുറത്തു വിട്ട ദ ട്രിബ്യൂണിനും റിപോര്‍ട്ടര്‍ക്കുമെതിരേ ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ പരാതി. അതോറിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ വാര്‍ത്ത നല്‍കിയതിനെതിരേയാണ് പരാതി.



എഫ്‌ഐആറില്‍ ലേഖിക വാര്‍ത്ത തയ്യാറാക്കാനായി സമീപിച്ച ആളുകളെയും റിപോര്‍ട്ടിന്റെ ഉള്ളടക്കവും പരാമര്‍ശിക്കുന്നുണ്ട്. ക്രൈം ബ്രാഞ്ച് സൈബര്‍ സെല്ലാണ് കേസ് അന്വേഷിക്കുന്നത്. വിഷയത്തില്‍ പ്രതികരിക്കാന്‍ ദ ട്രിബ്യൂണ്‍ എഡിറ്റര്‍ തയ്യാറായില്ല. ഓണ്‍ലൈന്‍ വഴി ആധാര്‍ കച്ചവടം നടക്കുന്നത്.  വാട്‌സ്ആപ്പിലൂടെ പരിചയപ്പെട്ട ഏജന്റ്, പേടിഎം വഴി 500 രൂപ ഇടാക്കി നല്‍കി. 300 രൂപ കൂടി കൊടുത്തപ്പോള്‍ ആരുടെയും ആധാര്‍ കാര്‍ഡ് അച്ചടിക്കാനുള്ള സോഫ്റ്റ്‌വെയറും ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കി തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് ദ ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it