ഫേസ്ബുക്ക്: തിരൂര്‍ സ്വദേശി അജിത്ത് ഇന്ത്യന്‍ മേധാവി

തിരൂര്‍: സമൂഹകൂട്ടായ്മാ മാധ്യമമായ ഫേസ്ബുക്കിന്റെ ഇന്ത്യന്‍ മേധാവിയായി ചുമതലയേറ്റ അജിത്ത് മലപ്പുറം തിരൂര്‍ സ്വദേശി. കൊച്ചി എഫ്എസിടി മുന്‍ ഉേദ്യാഗസ്ഥന്‍ തിരൂര്‍ തുഞ്ചന്‍പറമ്പിനു സമീപം ആര്യങ്കളത്ത് മോഹന്‍കുമാര്‍-അമ്മു ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഈ അപൂര്‍വനേട്ടത്തിനുടമയായത്.
'ഹോട്ട് സ്റ്റാറി'ന്റെ ഇന്ത്യന്‍ സിഇഒ ആയിരുന്നു അജിത്ത്. കോടികളുടെ വാര്‍ഷിക ഓഫര്‍ വച്ചാണ് ഈ യുവാവിനെ ഫേസ്ബുക്ക് സ്വന്തമാക്കിയത്. പുത്തന്‍ പദ്ധതികളുമായി 'ഫേസ്ബുക്കി'നെ കൂടുതല്‍ ജനകീയമാക്കുകയാണ് ഈ 43കാരന്റെ പ്രഥമദൗത്യം.

RELATED STORIES

Share it
Top