ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയുടെ ഫൗണ്ടേഷന്‍ ആര്‍എസ്എസുമായി സഹകരിക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കിയതിന് പിന്നാലെ മുതിര്‍ന്ന ആര്‍എസ്എസ് നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടാറുമായി മുഖര്‍ജി വേദി പങ്കിട്ടു. ഫൗണ്ടേഷന്റെ സ്മാര്‍ട്ട് ഗ്രാം യോജന പദ്ധതിയുടെ ഉദ്ഘാടനത്തിനാ—ണു പ്രണബ് മുഖര്‍ജി ഖട്ടാറുമായി വേദി പങ്കിട്ടത്. ഇന്നലെ നടന്ന ചടങ്ങല്‍ നിരവധി മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളും പങ്കെടുത്തു.
നാഗ്പൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പ്രണബ് മുഖര്‍ജി പങ്കെടുത്തതു സംഘടനയുടെ സ്വീകാര്യത കൂട്ടിയതായി സംഘപരിവാര നേതാക്കള്‍ തന്നെ അവകാശപ്പെടുമ്പോഴാണ് പ്രണബ് മുഖര്‍ജി വീണ്ടും സംഘപരിവാരവുമായി കൈകോര്‍ക്കുന്നത്. ആര്‍എസ്എസുകാരനായ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുന്നതിനേക്കാള്‍ തങ്ങളുടെ പദ്ധതി വിജയിപ്പിക്കാന്‍ മുഖര്‍ജി ആര്‍എസ്എസിന്റെ സഹായം തേടി എന്നതാണു വിവാദമായിരിക്കുന്നത്. പരിപാടിയിലേക്കു മുതിര്‍ന്നവരും ചെറുപ്പക്കാരുമായ 20ഓളം ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രണബ് മുഖര്‍ജി ക്ഷണിച്ചതായും കുറച്ചുദിവസം മുമ്പ് ഈ സംഘം അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു കണ്ടിരുന്നുവെന്നുമാണ് വാര്‍ത്ത. ആര്‍എസ്എസ് ക്രമിനല്‍ സംഘത്തിനു ഹരിയാനയിലെ ഗുഡ്ഗാവിലുള്ള സ്വാധീനം പദ്ധതിയുടെ വിജയത്തിന് ഉപകരിക്കുമെന്നാണു പ്രണാബ് മുഖര്‍ജി ഫൗണ്ടേഷന്റെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

Next Story

RELATED STORIES

Share it