Gulf

394 ദശലക്ഷം ദിര്‍ഹം ചിലവില്‍ ദുബയ് ഷിണ്ടഗയില്‍ 12 വരി പാലം

394 ദശലക്ഷം ദിര്‍ഹം ചിലവില്‍ ദുബയ് ഷിണ്ടഗയില്‍ 12 വരി പാലം
X
ദുബയ്: പൗതൃകാ പ്രദേശമായ ഷിണ്ടഗയില്‍ 394 ദിര്‍ഹം ചിലവിട്ട് ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്ത് മനോഹരമായ 12 വരി പാതയോട് കൂടി പാലം പണിയാന്‍ യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് നിര്‍ദ്ദേശം നല്‍കി. 5 കോടി ദിര്‍ഹം ചിലവിട്ട് നടപ്പാക്കുന്ന ഷിണ്ടഗ കോറിഡോര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പാലം നിര്‍മ്മിക്കുന്നത്. ശൈഖ് റാഷിദ് പാതയില്‍ നിന്നും പാലം അടക്കം 13 കി.മി നീളത്തിലായിരിക്കും ഈ പാലം നിര്‍മ്മിക്കുക. ജലനിരപ്പില്‍ നിന്നും 15 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന ഈ പാലത്തിന്റെ ഇരു വശത്തേക്കും നടക്കാന്‍ കഴിയുന്ന നടപ്പാതകളും പണിയും.
Next Story

RELATED STORIES

Share it