കോഴിക്കോട്: ഇന്ത്യന്‍ നാഷനല്‍ ലീഗ് (ഐഎന്‍എല്‍) വിമത വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഔദ്യോഗിക വിഭാഗവുമായി തെറ്റിപ്പിരിഞ്ഞ് സേട്ട് സാഹിബ് സാംസ്‌കാരിക വേദി രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നവരും വിവിധ സംസ്ഥാനങ്ങളിലെ ദേശീയ നേതാക്കളടക്കം ഔദ്യോഗിക നേതൃത്വത്തില്‍ വിശ്വാസമില്ലാത്തവരും ചേര്‍ന്ന് കോഴിക്കോട് നടത്തിയ സമ്മേളനത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ നാഷണല്‍ ലീഗ്(ഡെമോക്രാറ്റിക്)-(ഐഎന്‍എല്‍(ഡി) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. നളന്ദ ഓഡിറ്റോറിയത്തി ല്‍ നടന്ന സമ്മേളനത്തില്‍ ഐഎന്‍എല്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റും തമിഴ്‌നാട് ഘടകം പ്രസിഡന്റുമായ എം ബഷീര്‍ അഹ്മദാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്.  സംസ്ഥാന ഭാരവാഹികള്‍ അഷ്‌റഫ് (പ്രസിഡന്റ്), കരീം (ജനറല്‍ സെക്രട്ടറി), എ ടി മജീദ്(ട്രഷറര്‍), വൈസ് പ്രസിഡന്റ്: പി കെ മൊയ്തുണ്ണി, പി കെ സലീം, ഇസ്മയില്‍ ഹാജി, ഷാജഹാന്‍, സെക്രട്ടറി: റഹീം, സിറാജ്, രഞ്ജിത്ത് നാരായണ്‍, ലത്വീഫ്.

RELATED STORIES

Share it
Top