്അജ്മാനില്‍ ഗ്യാസ് പ്ലാന്റില്‍ പൊട്ടിത്തെറി 5 പേര്‍ക്ക് പരിക്ക്

അജ്മാന്‍: വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാചക വാതക പ്ലാന്റില്‍ ഉണ്ടായ പൊട്ടിത്തറിയില്‍ 5 ഏഷ്യന്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റതായി അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഓഫീസര്‍ കേപ്റ്റന്‍ അലി ഹസ്സന്‍ മര്‍സൂഖി വ്യക്തമാക്കി. സിലിണ്ടറിന്റെ വാവട്ടത്തില്‍ ജീവനക്കാര്‍ സ്റ്റിക്കര്‍ ഒട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് അദ്ദേഹം അറിയിച്ചു. പരിക്കേറ്റവരെ അജ്മാന്‍ ഖലീഫ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിലിണ്ടറുകളില്‍ വാതകം നിറക്കുമ്പോള്‍ സുരക്ഷിതമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top