പതിനൊന്നുകാരന്റെ കൈമുട്ടിനുള്ളില്‍ നിന്ന് ഒച്ച് !കാലിഫോര്‍ണിയ : 11 വയസുകാരന്റെ കൈമുട്ടിനുള്ളില്‍ നിന്ന്  4മില്ലീമീറ്റര്‍ വലിപ്പമുള്ള ഒച്ചിനെ ഡോക്ടര്‍ നീക്കം ചെയ്തു. വൈദ്യശാസ്ത്ര ചരിത്രത്തിലെ ഇത്തരത്തിലുള്ള ആദ്യ സംഭവമാണിതെന്നാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിച്ചത്.
കുട്ടിയുടെ കൈമുട്ടിനുള്ളില്‍ ഒരു കുരുപോലെ ഒച്ച് വളരുകയായിരുന്നു. കാലിഫോര്‍ണിയ സാന്‍ ബെര്‍ണാഡിനോയിലെ ലോമ ലിന്‍ഡാ യൂണിവേഴ്‌സിറ്റിയിലെ പീഡിയാട്രീഷ്യനാണ് ഒച്ചിനെ എടുത്തു കളഞ്ഞത്. കുരു സിറിഞ്ച് ഉപയോഗിച്ചു പൊട്ടിച്ചപ്പോള്‍ ഇരുണ്ട നിറമുള്ള ഒരു വസ്തു കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചു നോക്കിയപ്പോഴാണ് കടലില്‍ കാണുന്ന തരത്തിലുള്ള ഒരു ഒച്ചാണിതെന്ന് കണ്ടെത്തിയത്.

RELATED STORIES

Share it
Top