24 തദ്ദേശ വാര്‍ഡുകളില്‍ വോട്ടര്‍പ്പട്ടിക പുതുക്കുന്നു
BY kasim kzm25 Jun 2018 3:25 AM GMT
kasim kzm25 Jun 2018 3:25 AM GMT
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി 10 ജില്ലകളിലെ 24 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പ്പട്ടിക പുതുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്‍ വി ഭാസ്കരന് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ക്കു നിര്‍ദേശം നല്കി.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട,് കണ്ണൂര്‍ ജില്ലകളിലെ 19 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും വയനാട്ടിലെയും കണ്ണൂരിലെയും ഒരോ നഗരസഭാ വാര്‍ഡുകളിലുമാണ് വോട്ടര്‍പ്പട്ടിക പുതുക്കുന്നത്.
അപേക്ഷകളും ആക്ഷേപങ്ങളും ഇന്നു മുതല്‍ ജൂലൈ 9 വരെ ഓണ്‍ലൈനായി നല്‍കാം. പേര് ഉള്‍പ്പെടുത്തുന്നതിന് ഫോറം 4, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിന് ഫോറം 6, പോളിങ്സ്റ്റേഷന്/വാര്‍ഡ് സ്ഥാനമാറ്റം എന്നിവയ്ക്ക് ഫോറം 7 അപേക്ഷകളാവും ഓണ്‍ലൈനായി സ്വീകരിക്കുക. പേര് ഒഴിവാക്കുന്നതിന് ഫോറം 5ല്‍ നേരിട്ടോ രജിസ്ട്രേഡ് തപാലിലൂടെയോ അപേക്ഷ നല്‍കണം.
അവകാശവാദങ്ങളിന്മേല് ജൂലൈ 20നകം തീര്‍പ്പുകല്‍പ്പിച്ച് 24ന് അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും.
വോട്ടര്‍പ്പട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാ തിയ്യതിയായ 2018 ജനുവരി ഒന്നിനോ അതിനു മുമ്പോ അപേക്ഷകര്‍ക്ക് 18 വയസ്സ് തികഞ്ഞിരിക്കണം.
കരട് വോട്ടര്‍പ്പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക് ഓഫിസുകളിലും പഞ്ചായത്തുകളുടേത് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലെ പട്ടിക ംംം.ഹഴെല ഹലരശേീി .സലൃമഹമ.ഴീ്.ശി/ലൃീഹഹ ല്‍ ലഭിക്കും.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT