ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് മീറ്റ് : അവസാന ദിനം ആറ് മെഡല്‍

സോജന്‍ ഫിലിപ്പ്

പാട്യാല: 21ാമത് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് മീറ്റ് സമാപിച്ചു. അവസാന ദിനത്തിലെ രണ്ട് സ്വര്‍ണമടക്കം കേരളം ആറ് സ്വര്‍ണം നേടി. പുരുഷന്‍മാരുടെ 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണും വനിതാ വിഭാഗത്തില്‍ പി യു ചിത്രയും ഇന്നലെ സ്വര്‍ണം നേടി.  400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം പി ജാബിറും ആര്‍ അനുവും ട്രിപ്പിള്‍ ജംപില്‍ എന്‍ വി ഷീനയും 800 മീറ്ററില്‍ ലിസ്‌കി ജോസഫും കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണം നേടിയിരുന്നു. രണ്ട് സ്വര്‍ണം കൂടാതെ നാല് മെഡലുകളാണ് കേരളം നാലാംദിനം സ്വന്തമാക്കിയത്. ട്രിപ്പിള്‍ ജംപില്‍ യു കാര്‍ത്തികും 10000 മീറ്ററില്‍ ഗോപി തോനക്കലും രണ്ടാംസ്ഥാനം കരസ്ഥമാക്കി. 100 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ അനുരൂപ് ജോണും വനിതാ വിഭാഗത്തില്‍ മെര്‍ലിന്‍ കെ ജോസും വെങ്കലം നേടി.

RELATED STORIES

Share it
Top