21 കിലോ കഞ്ചാവും കാറുമായി യുവാവ് അറസ്റ്റില്‍
BY kasim kzm15 Dec 2017 4:44 AM GMT
kasim kzm15 Dec 2017 4:44 AM GMT
ആനക്കര: കഞ്ചാവ് മൊത്തവിതരണക്കാരനെ പോലിസ് പിടിയില്‍. ഷൊര്‍ണൂര്‍ സ്വദേശി മുകേഷ്(29)നെയാണ് തൃത്താല എസ്‌ഐ കെ കൃഷ്‌നും പട്ടാമ്പി സിഐയുടെ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഏഴോടെ തൃത്താല വെള്ളിയാങ്കല്ല് പാലത്തിന് സമീപം വച്ചായിരുന്നു പിടികൂടിയത്. ഇയാളില്‍ നിന്നും 21 കിലോ കഞ്ചാവും കണ്ടെടുത്തു. ഇയാളുടെ കാറും പോലിസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. കഞ്ചാവ് പാക്കറ്റുകളിലാക്കി കാറില്‍ കുറ്റിപ്പുറം ഭാഗത്തേക്ക് കൊണ്ടുപോകവെയാണ് പോലിസ് പിടിയിലായത്. ഷൊര്‍ണൂര്‍ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റഅടിസ്ഥാനത്തിലായിരുന്നു പരിശോധന. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലയിലെ മൊത്തവിതരണക്കാരനാണ് പ്രതിയെന്ന് പോലിസ് പറഞ്ഞു. എടപ്പാള്‍, കുറ്റിപ്പുറം,ഷൊര്‍ണ്ണൂര്‍, കൂറ്റനാട്, തുടങ്ങി വിവിധപ്രദേശങ്ങളില്‍ സബ് ഏജന്‍സികളുടെ പക്കലേക്ക് സാധനം എത്തിച്ചുകൊടുക്കുകയാണ് പതിവെത്രെ.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT