കശ്മീര്‍: മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു 20 പേര്‍ മരിച്ചു


ജമ്മു: ജമ്മു കശ്മീരില്‍ മിനി ബസ് 200 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് നാല് സ്ത്രീകളടക്കം 20 പേര്‍ മരിച്ചു. 16 പേര്‍ക്കു പരിക്കേറ്റു. റാംബന്‍ ജില്ലയില്‍ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലാണ് അപകടം സംഭവിച്ചത്. 20 മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണെന്നും പോലിസ് ഡിഐജി റഫീഖുല്‍ ഹസന്‍ അറിയിച്ചു. ഗുരുതരാവസ്ഥയിലായവരെ പ്രത്യേക ചികിത്സയ്ക്കായി ഹെലികോപ്റ്റര്‍ വഴി ഉദ്ദംപൂരിലെ സൈനിക ആശുപത്രിയില്‍ എത്തിച്ചു.
ബനിഹാലില്‍ നിന്ന് റാംബനിലേക്കു പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. ബസ് മറൂഫിനടുത്തെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് റാംബന്‍ എസ്എസ്പി അനിതാശര്‍മ്മ അറിയിച്ചു.

RELATED STORIES

Share it
Top