1974 ലെ യോഹാന്‍ ക്രൈഫിന്റെ മാജിക്

കണ്ണു ചിമ്മാതെയിരിക്കൂ... ഇല്ലെങ്കില്‍ ക്രൈഫിന്റെ കാലു കൊണ്ടുള്ള മായാജാലം നിങ്ങള്‍ക്കു നഷ്ടമാവും.. 1994ല്‍ പശ്ചിമ ജര്‍മനിയില്‍ നടന്ന ലോകകപ്പിനിടെ കാണികളുടെ അഭിപ്രായം ഇപ്രകാരമായിരുന്നു. ഹോളണ്ടിന്റെ ലോകോത്തര താരം യോഹാന്‍ ക്രൈഫിന്റെ മായാജാലങ്ങള്‍ക്കു സാക്ഷിയായ ലോകകപ്പായിരുന്നു ഈ ലോകകപ്പ്. ആ ലോകകപ്പില്‍ കലാശപ്പോരാട്ടം വരെയെത്തിയ ഹോളണ്ടിന്റെ ഉജ്ജ്വല പ്രകടനത്തിനു പിന്നില്‍ യോഹാന്‍ ക്രൈഫിന്റെ മാന്ത്രിക കാലുകളായിരുന്നു.
അസാമാന്യ വേഗമായിരുന്നു ക്രൈഫിന്റെ മുന്നേറ്റങ്ങളുടെ കരുത്ത്. വേഗത്തിനൊപ്പം അസാധാരണ മെയ്‌വഴക്കത്തോടെ പന്തിനൊപ്പം വെട്ടിത്തിരിയാനും അദ്ദേഹത്തിനു സാധിച്ചു. പലപ്പോഴും എതിര്‍ ഗോള്‍വലകള്‍ ക്രൈഫ് ചലിപ്പിക്കുമ്പോള്‍ താരങ്ങള്‍ നിസ്സഹായരായി നോക്കിനിന്നു.
ക്രൈഫ് മാജിക് എന്ന പേരിലായിരുന്നു അദ്ദേഹത്തിന്റെ മുന്നേറ്റങ്ങളെ ഫുട്‌ബോള്‍ നിരൂപകര്‍ വിശേഷിപ്പിച്ചത്. ജര്‍മനിക്കെതിരായ കലാശപ്പോരാട്ടത്തില്‍ 2-1നു ജര്‍മനി ജയിച്ചുകയറി. എന്നാല്‍, ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഹോളണ്ടിന്റെ ഈ അദ്ഭുത പ്രതിഭ തന്നെയായിരുന്നു. തന്നെയായിരുന്നു.
Next Story

RELATED STORIES

Share it