18 തദ്ദേശ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു



തിരുവനന്തപുരം:ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി 11 ജില്ലകളിലെ 18 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 13 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ 3 നഗരസഭ വാര്‍ഡുകളിലും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ ഒരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്. അപേക്ഷകളും ആക്ഷേപങ്ങളും ജൂണ്‍ 3 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അവകാശവാദങ്ങളിന്മേല്‍ 15ന് തീര്‍പ്പ് കല്‍പിക്കും. 17ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാ തിയ്യതിയായ 2017 ജനുവരി ഒന്നിനോ അതിനുമുമ്പോ അപേക്ഷകര്‍ക്ക് 18 വയസ്സ് തികഞ്ഞിരിക്കണം. കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത് നഗരസഭാ താലൂക്ക് ഓഫിസുകളിലും പഞ്ചായത്തുകളുടേത് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലെ പട്ടിക ംംം.ഹഴെലഹലരശേീി.സലൃമഹമ.ഴീ്.ശി/ലൃീഹഹ ല്‍ ലഭിക്കും. വോട്ടര്‍പട്ടിക പുതുക്കുന്ന ജില്ല, ഗ്രാമപ്പഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍. തിരുവനന്തപുരം-മാറനല്ലൂര്‍-ഊരുട്ടമ്പലം, അമ്പൂരി-അമ്പൂരി,  പത്തനംതിട്ട-കോട്ടാങ്ങല്‍-കോട്ടാങ്ങല്‍ കിഴക്ക്, കോട്ടയം-ഉദയനാപുരം-വാഴമന, കല്ലറ-കല്ലറ പഴയപള്ളി, പാമ്പാടി-നൊങ്ങല്‍, തൃശൂര്‍-മാള- പതിയാരി, പാലക്കാട്- കൊടുവായൂര്‍-ചാന്തിരുത്തി, മലപ്പുറം-എടക്കര-പള്ളിപ്പടി, മൂര്‍ക്കനാട്-കൊളത്തൂര്‍പലകപ്പറമ്പ്,  തലക്കാട് - കാരയില്‍, വയനാട്-നൂല്‍പ്പുഴ-കല്ലുമുക്ക്, കണ്ണൂര്‍-പയ്യാവൂര്‍-ചമതച്ചാല്‍. ആലപ്പുഴ- ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്-തൃക്കുന്നപ്പുഴ-തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ 7, 8, 9, 10, 11, 12 വാര്‍ഡുകളിലും, കണ്ണൂര്‍-തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്- ധര്‍മടം- ധര്‍മടം ഗ്രാമപ്പഞ്ചായത്തിലെ 5, 6, 7, 8, 9, 10, 11, 15 വാര്‍ഡുകളിലും മലപ്പുറം-കോട്ടയ്ക്കല്‍ നഗരസഭ-ചീനംപുത്തൂര്‍,  കോഴിക്കോട്-ഫറോക്ക് നഗരസഭ- കോട്ടപ്പാടം, കാസര്‍കോഡ് നഗരസഭ-കടപ്പുറം സൗത്ത്.
Next Story

RELATED STORIES

Share it