Flash News

നല്ലത് നടക്കുമെന്ന് പനീര്‍ശെല്‍വം, ഗവര്‍ണറെ കണ്ടു

നല്ലത് നടക്കുമെന്ന് പനീര്‍ശെല്‍വം, ഗവര്‍ണറെ കണ്ടു
X
paneer

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങള്‍ക്കിടെ  കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. രാജി പിന്‍വലിക്കാനുള്ള തന്റെ തീരുമാനം പനീര്‍ ശെല്‍വം ഗവര്‍ണറെ അറിയിച്ചു. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയും ഇന്ന് ഗവര്‍ണറെ കാണുന്നുണ്ട്.
പുതിയ സാഹചര്യങ്ങളില്‍ സംസ്ഥാനത്തുനിന്ന് മാറിനിന്ന ഗവര്‍ണര്‍ തിരിച്ചെത്തിയപ്പോള്‍ പനീര്‍സെല്‍വം വിമാനത്താവളത്തില്‍ എത്തി അദ്ദേഹത്തെ സ്വീകരിക്കുകയായിരുന്നു. ഇതിന് ശേഷമായിരുന്നു കൂടിക്കാഴ്ച.നല്ലത് നടക്കുമെന്നും താന്‍ തിരിച്ചുവരുമെന്നും പത്തുമിനിറ്റു നീണ്ട കൂടിക്കാഴ്ചയ്ക്ക്് ശേഷം പനീര്‍ശെല്‍വം മാധ്യമങ്ങളോട് പറഞ്ഞു.
Next Story

RELATED STORIES

Share it