105ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് തുടങ്ങി

ഇംഫാല്‍: 105ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന് ഇംഫാലിലെ മണിപ്പൂര്‍ സര്‍വകലാശാലയില്‍ തുടക്കം. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കണ്ടുപിടുത്തങ്ങളുടെയും ശാസ്ത്ര സാങ്കേതിത വിദ്യകളുടെയും മികച്ച പാര്യമ്പര്യമുള്ള ഇന്ത്യയില്‍ ശാസ്ത്രജ്ഞന്‍മാരുടെ ഗവേഷണങ്ങള്‍ ലാബുകളില്‍ നിന്നും ജനങ്ങളിലേക്ക് നീളണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
നൂറു വര്‍ഷത്തിനിടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന രണ്ടാമത്തെ ദേശീയ ശാസ്ത്ര കോണ്‍ഗ്രസ്സാണ് ഇത്തവണത്തേത്. 2000 ഗവേഷകരും ശാസ്ത്രജ്ഞരുമടക്കം 5000 പ്രതിനിധികളാണ് ശാസ്ത്രകോണ്‍ഗ്രസ്സിന്റെ ഭാഗമാവുക.
അതേസമയം, അവസാന നിമിഷത്തില്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ വേദി മാറ്റിയത് സമ്മേളന പ്രതിനിധികളെ ദുരിതത്തിലാക്കി. ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാലയിലെ വേദിയാണ് അവസാന നിമിഷം മണിപ്പൂര്‍ സര്‍വകലാശാലയിലേക്ക് മാറ്റിയത്. ഇതുമൂലം ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന 12 നൊബേല്‍ പുസ്‌കാര ജേതാക്കളടക്കമുള്ളവര്‍ പിന്‍മാറി.
Next Story

RELATED STORIES

Share it