ഹെല്‍മറ്റ് വേട്ട; പോലിസ് പിന്തുടര്‍ന്ന രണ്ടു വിദ്യാര്‍ഥികള്‍ക്ക് വീണ് പരിക്ക്
BY kasim kzm11 Jan 2018 5:11 AM GMT
kasim kzm11 Jan 2018 5:11 AM GMT
പന്തളം: ഹെല്‍മറ്റ് വേട്ടയില്‍, പോലിസ് ഓടിച്ചു പിടിച്ച രണ്ടു വിദ്യാര്‍ഥികള്‍ക്ക് ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റു. മങ്ങാരം തേവാല തെക്കേതില്‍ ആഷിക്ക് (20) കൊട്ടാരക്കര സ്വദേശി രാകേഷ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇരുവരും എന്‍എസ്എസ് കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്ക് വിദ്യാര്‍ഥികളാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലിസ് കോളജ് കവാടത്തിനു മുന്‍വശത്ത് വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. പോലിസിനെ ഭയന്ന് ഇടവഴി വഴികളിലൂടെ ഇരുചക്രവാഹനയാത്രക്കാര്‍ പോയിരുന്നത്. ഇതിനാല്‍ പരിശോധന കര്‍ശനമാക്കാന്‍ പോലിസ് തീരുമാനിച്ചു. കോളജ് വിട്ടിറങ്ങി വന്ന വിദ്യാര്‍ഥികളെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിനെ തുടര്‍ന്നു പോലിസ് പിന്‍തുടര്‍ന്നു പിടിക്കുകയായിരുന്നു. ഡ്യൂട്ടി പോലിസിനെക്കണ്ട് വളരെ വേഗത്തില്‍ മുന്നോട്ടു കുതിച്ച ഇവര്‍ നിലത്തു വീണു പരിക്കേല്‍ക്കുകയായിരുന്നു. ഇരുവരുടെയും കാലിനും മുട്ടിനും പരിക്കേറ്റു. ഇവരെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT