Gulf

ഹരിത ചന്ദ്രിക ഏപ്രില്‍ 6ന് ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍

ഹരിത ചന്ദ്രിക ഏപ്രില്‍ 6ന് ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍
X
ദുബയ്്: മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ 13ാം വാര്‍ഷികാഘോഷമായ 'ഹരിത ചന്ദ്രിക2018' മൂന്നാമത് എഡിഷന്‍ ഏപ്രില്‍ 6ന് വൈകുന്നേരം 5.30 മുതല്‍ ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ തകൃതിയായി പുരോഗമിച്ചു വരികയാണ്. പ്രവാസ ലോകത്ത് എന്നും ഓര്‍മിക്കപ്പെടുന്ന ഏറ്റവും മികച്ച ആഘോഷ പരിപാടിയായിരിക്കും ഇതെന്ന് മിഡില്‍ ഈസ്റ്റ് ചന്ദ്രിക ജനറല്‍ മാനേജറും യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറിയുമായ ഇബ്രാഹിം എളേറ്റില്‍ അല്‍ബറാഹ കെഎംസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മെഗാ സ്റ്റാര്‍ പത്മശ്രീ ഡോ. ഭരത് മമ്മൂട്ടിയുടെ സാന്നിധ്യം ആഘോഷത്തെ വേറിട്ടതാക്കും. 'ജൂനിയര്‍ മുഹമ്മദ് റഫി' എന്ന് പരക്കെ ഖ്യാതിയുള്ള മുഹമ്മദ് അസ്‌ലം, പ്രശസ്ത ഗായകരായ കണ്ണൂര്‍ ഷരീഫ്, രഹ്‌ന, അഫ്‌സല്‍ തുടങ്ങിയവരുടെ ഗാനവിരുന്ന്; ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളും താരങ്ങളുമായ സുരഭി, സുരാജ് വെഞ്ഞാറമൂട്, വിനോദ് കോവൂര്‍ എന്നിവരുടെ ഹാസ്യ പരിപാടികള്‍; ഫാസിലാ ബാനു, വിഷ്ണു, ബെന്‍സീറ, ഫാമിസ് എന്നിവരുടെ സംഗീത പ്രകടനങ്ങള്‍ എന്നിവയുമുണ്ടാകും.
'സായിദ് വര്‍ഷാ'ചരണ ഭാഗമായി പ്രത്യേക കലാസാംസ്‌കാരിക പരിപാടികള്‍ ആഘോഷത്തിന്റെ മാറ്റു കൂട്ടും. പി.കെ കുഞ്ഞാലിക്കുട്ടി എംപി, ഉമ്മന്‍ ചാണ്ടി, പത്മശ്രീ യൂസുഫലി എം.എ, പത്മശ്രീ ഡോ. ബി.ആര്‍ ഷെട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പി.വി അബ്ദുല്‍ വഹാബ് എംപി, ഡോ. എം.കെ മുനീര്‍ എംഎല്‍എ, വി.കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, പ്രശാന്ത് മങ്ങാട്ട്, പ്രമോദ് മങ്ങാട്ട് തുടങ്ങിയ നിരവധി വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it