സൗദിയില്‍ വനിതകള്‍ വാഹനവുമായി നിരത്തില്‍; റിപോര്‍ട്ട് ചെയ്യാന്‍ വിദേശ മാധ്യമപ്പട
BY abdul ali24 Jun 2018 12:42 PM GMT
X
abdul ali24 Jun 2018 12:42 PM GMT
ദമ്മാം: സൗദി അറേബ്യയുടെ ചരിത്രം തിരുത്തിക്കൊണ്ട് വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുന്ന നിയമം പ്രാബല്യത്തില്‍ വരുന്നത് റിപോര്‍ട്ട് ചെയ്യാന്‍ എത്തിയത് വന്‍ മാധ്യമപ്പട. വാര്‍ത്തകള്‍ ചൂടോടെ ലോകത്തിന്റെ മുക്കുമൂലകളില്‍ എത്തിക്കുന്നതിന് 36 രാജ്യങ്ങളില്‍ നിന്നും 76 മാധ്യമ പ്രവര്‍ത്തകരാണ് സൗദിയില്‍ നേരിട്ടെത്തിയത്. ചരിത്ര സംഭവത്തിന് തുടക്കം കുറിക്കുന്നത് തങ്ങള്‍ക്ക് നേരിട്ട് റിപോര്‍ട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് 36 രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ സൗദി സാംസ്‌കാരിക മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വനിതകളുള്‍പ്പെടുന്ന മാധ്യമ പ്രവര്‍ത്തകരെ എത്തിക്കുന്നതിനും മറ്റു സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സൗദി പ്രസ് ഏജന്‍സിയെ മന്ത്രാലയം ചുമതലപ്പെടുത്തി. തുടര്‍ന്ന് നിയമം പ്രാബല്ല്യത്തില്‍ വരുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ റിയാദില്‍ ഇവരെല്ലാം എത്തി ചേര്‍ന്നു. ഇന്ന് പുലര്‍ച്ചെ വാഹനങ്ങളുമായി നിരത്തിലിറങ്ങിയ വനിതകളെ സൗദി ട്രാഫിക് ഉദ്യോഗസ്ഥര്‍ പൂച്ചെണ്ടുകളുമായാണ് സ്വീകരിച്ചത്. പലരും തങ്ങളുടെ ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത് നിയമം പ്രാബല്യത്തില്‍ വന്നതിന്റെ തൊട്ടടുത്ത നിമിഷം രാത്രി 12.01ന് തന്നെയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അവര്‍ സല്‍മാന്‍ രാജാവിനെയും സൗദി ഭരണകൂടത്തെയും വാനോളം പുകഴ്ത്തുകയും ചെയ്തു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT