സ്വയം സംരംഭങ്ങള്‍ നാടിന്റെ വികസനത്തിന് സഹായകരം : ആന്റോ ആന്റണി എംപി
BY fousiya sidheek5 Jun 2017 6:27 AM GMT
fousiya sidheek5 Jun 2017 6:27 AM GMT
പത്തനംതിട്ട: സ്വയം തൊഴില്‍ സംരംഭങ്ങള്‍ നാടിന്റെ വികസനത്തിന് സഹായകരമാണെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. വലഞ്ചുഴി വനിതാ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ബാഗ് നിര്‍മാണ യൂനിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മ രൂക്ഷമാവുന്ന കാലത്ത് എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി ലഭിക്കുക എന്നത് എളുപ്പമല്ല. സ്വയം തൊഴില്‍ സംരംഭങ്ങള്‍ നടപ്പാക്കുന്നതോടെ ഓരോ കുടുംബവും അതിലൂടെ സമൂഹവും വളരുകയാണ്. വനിതകളുടെ നേതൃത്വത്തില്‍ സ്വയം തൊഴില്‍ സംരംഭങ്ങളുമായി മുന്നോട്ടു വരുന്നത് മാതൃകാപരമാണെന്നും എംപി പറഞ്ഞു. മുന്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. എ സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ഗീതാസുരേഷ്, വി ആര്‍ വിനു, മോനി വര്‍ഗീസ്, കൃഷ്ണന്‍നായര്‍, ഹനീഫ ഇടത്തുണ്ടില്‍, നാസര്‍ തോണ്ടമണ്ണില്‍, അമ്പിളി, വൃജഭൂഷണന്‍നായര്‍, സെല്‍വരാജ്, വി ജി അനില്‍കുമാര്‍, ബി ഹരിദാസ്, ജോസ് സി ഫിലിപ്പ്, എം കെ ശ്രീദേവി, മഹിളാമണ്ണിയമ്മ സംസാരിച്ചു. നഗരസഭ 24ാം വാര്‍ഡിലെ 15 കുടുംബങ്ങളില്‍ നിന്നുള്ള വനിതകള്‍ ചേര്‍ന്നാണ് സ്വയം സഹായ സംഘം രൂപീകരിച്ച് ബാഗ് നിര്‍മാണ് യൂനിറ്റ് ആരംഭിച്ചത്.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT