Idukki local

സ്റ്റോപ് മെമ്മോ അവഗണിച്ച് അവധി ദിവസം പാറഖനനം നടത്താന്‍ നീക്കം

രാജാക്കാട്: റവന്യൂ വകുപ്പിന്റെ സ്റ്റോപ് മെമ്മോ നിലനില്‍ക്കെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നും വീണ്ടും പാറപൊട്ടിക്കാന്‍ നീക്കം. പ്രതിക്ഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്. ബൈസണ്‍വാലി സൊസൈറ്റിമേട്ടിലാണ് സംഭവം. പാറപൊട്ടിക്കല്‍ സമീപത്തെ വീടുകള്‍ക്ക് ഭീഷിണിയായതിനെ തുടര്‍ന്ന് സബ്കളക്ടര്‍ സ്റ്റോപ്‌മെമ്മോ നല്‍കിയിരിരിക്കുന്ന പാറമടയില്‍ വീണ്ടും പാറഖനനത്തിന് നീക്കം നടത്തുന്നത്. സൊസൈറ്റിമേട്ടില്‍ മുമ്പ് വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി സ്വകാര്യ വ്യക്തി പാറ ഖനനം നടത്തിയിരുന്നു. ഇതിനുശേഷം ഇവിടെ നിന്നും പൊട്ടിച്ച് വില്‍പ്പന നടത്തുന്ന സാഹചര്യം എത്തുകയും പാറഖനനം നടത്തുന്ന സമയത്തുണ്ടാകുന്ന സ്‌ഫോടനത്തില്‍ സമീപത്തുള്ള വീടുകള്‍ക്ക് വിള്ളലുകള്‍ വീഴുകയും ചെയ്ത സാഹചര്യത്തില്‍ സമീപവാസിയായ വിജി ദേവികുളം സബ്കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് യാതൊരുവിധ അനുമതിയുമില്ലാതെ നടത്തിയ അനധികൃത പാറഖനനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവും നല്‍കി. ഈ ഉത്തരവ് നിലനില്‍ക്കുന്ന സഹാചര്യത്തിലാണ് നിലവില്‍ അവധിദിവസം മറയാക്കി തമിഴ്‌നാട്ടില്‍ നിന്നും കംബ്രസര്‍ എത്തിച്ച് പാറപൊട്ടിയ്ക്കുന്നതിന് ശ്രമം നടത്തിയിരിക്കുന്നത്. നാട്ടുകാര്‍ പ്രതിക്ഷേധവുമായി രംഗത്തെത്തയതേടെ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നതിനുള്ള കുഴി നിര്‍മ്മാണം നിര്‍ത്തി വാഹനം തിരിച്ച് പോകുകയായിരുന്നു. സമീപവാസിയായ സിജിയുടെ വീടിന്റെ 30 മീറ്റര്‍ ദൂരത്തിലാണ് പാറഖനനം നടത്തുന്നത്.
Next Story

RELATED STORIES

Share it