സേനയ്ക്കു നന്ദി: പിതാവ്‌

കൊച്ചി: മകനെ രക്ഷപ്പെടുത്തിയ നാവികസേനയ്ക്കു നന്ദിയെന്ന് അഭിലാഷ് ടോമിയുടെ പിതാവ് ടോമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കടലിലെ പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് വളരെ ബുദ്ധിമുട്ടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷപ്പെടുത്തിയെന്ന് കേട്ടപ്പോഴാണ് ആശ്വാസമായത്. രക്ഷപ്പെടുത്താന്‍ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിക്കില്‍ നിന്നു സുഖംപ്രാപിച്ചശേഷം ഇത്തരത്തിലുള്ള പ്രയാണത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നു മകനെ തടയില്ലെന്നും പൂര്‍ണ പിന്തുണ നല്‍കുമെന്നും ടോമി പറഞ്ഞു. അഭിലാഷിനെ കാണാന്‍ ആസ്‌ത്രേലിയയിലേക്കു പോവുമെന്നും അദ്ദേഹം അറിയിച്ചു.

Next Story

RELATED STORIES

Share it