സെന്‍ട്രല്‍ സെക്റ്റര്‍ സ്‌കോളര്‍ഷിപ്പ്‌

സെന്‍ട്രല്‍ സെക്റ്റര്‍ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. 2018 മാര്‍ച്ചില്‍ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കാണ് അര്‍ഹത. തിരഞ്ഞെടുക്കപ്പെടുന്ന 2324 പേര്‍ക്കു സെന്‍ട്രല്‍ സെക്റ്റര്‍ സ്‌കോളര്‍ഷിപ് നല്‍കും. ആകെ സ്‌കോളര്‍ഷിപ്പുകളില്‍ 27% ഒബിസി, 15% എസ്‌സി, 7.5% എസ്ടി എന്നിങ്ങനെ നീക്കിവച്ചിരിക്കുന്നു. ഓരോ വിഭാഗത്തിലും മൂന്ന് ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ ഭിന്നശേഷിയുളളവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.
കാലാവധി അഞ്ചു വര്‍ഷമാണ്. ആദ്യത്തെ മൂന്നു വര്‍ഷം പ്രതിവര്‍ഷം 10,000 രൂപ വീതവും നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷം 20,000 രൂപ വീതവും നല്‍കും. ബിടെക് അടക്കമുള്ള പ്രഫഷനല്‍ കോഴ്‌സുകളില്‍ നാവു വര്‍ഷമാണു സഹായം. വര്‍ഷംതോറും പുതുക്കണം. പ്രായം 18 നും 25 നും മധ്യേയും രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപയില്‍ താഴെയുമായിരിക്കണം. അപേക്ഷകര്‍ ആധാര്‍ കാര്‍ഡ് സ്വന്തം പേരിലുളള അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. ഹയര്‍ സെക്കഡറി മാര്‍ക്ക്‌ലിസ്റ്റിന്റെ അസ്സല്‍ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷിയുളളവരാണെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ നാഷനല്‍ സ്‌കോളര്‍ഷിപ് പോര്‍ട്ടലായ ംംം.രെവീഹമൃവെശു.െഴീ്.ശി എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം.
അവസാന തിയ്യതി: ഒക്ടോബര്‍ 31 ംംം.രെ വീഹമൃവെശു.െഴീ്.ശി.
Next Story

RELATED STORIES

Share it