സെക്രട്ടേറിയറ്റ് പരിസരത്ത് കലാപസാധ്യത: യുവമോര്‍ച്ചയും യൂത്ത്കോണ്‍ഗ്രസ്സും പോരടിക്കുന്നു
BY shinila shins25 May 2017 6:49 AM GMT
X
shinila shins25 May 2017 6:49 AM GMT
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും യവമോര്‍ച്ച പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടുന്നു. സംഘര്‍ഷം കൂടുതല്‍ അക്രമാസക്തമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. കാര്യങ്ങള്‍ കലാപത്തിലേക്ക് നീങ്ങിയാല്‍ നിയന്ത്രിക്കുക അസാദ്യമാവുമെന്നാണ് നിഗമനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി യുവമേര്‍ച്ചാ, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുമ്പിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇത് കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു പോവുന്നതിലേക്ക് നയിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ യുവമോര്‍ച്ചയുടെ കൊടി കത്തിച്ചതോടെയാണ് സംഘര്‍ഷം വീണ്ടും അക്രമാസക്തമായത്. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിയുകയാണ്. കൂടുതല്‍ പോലീസ് സേനയെ സ്ഥലത്തെത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇരുവിഭാഗങ്ങളും പരസ്പരം പ്രകോപനം സൃഷ്ടിക്കുന്ന രീതിയിലാണ് മുമ്പോട്ടു പോവുന്നത്. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കല്ലേറില്‍ പോലീസുകാരന് പരിക്കേറ്റു. പോസ്റ്ററുകലും ഫഌക്സും നശിപ്പിച്ചിട്ടുണ്ട്.
[related]
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT