സിറിയക്കെതിരേ ഇയു ഉപരോധം
BY kasim kzm17 April 2018 3:56 AM GMT
kasim kzm17 April 2018 3:56 AM GMT
ലക്‌സംബര്‍ഗ്: സിറിയക്കെതിരേ പുതുതായി ഉപരോധം ചുമത്തുമെന്നു യൂറോപ്യന്‍ യൂനിയന്‍ (ഇയു) വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി. എന്നാല്‍, റഷ്യക്കെതിരേ ഉപരോധം ചുമത്തുന്നത് സംബന്ധിച്ച് ഇയു പ്രതികരണമറിയിച്ചിട്ടില്ല. സിറിയക്കെതിരേ കൂടുതല്‍ നിയന്ത്രണനടപടികള്‍ പരിഗണിക്കുകയാണെന്ന് 28 ഇയു അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി. ലക്‌സംബര്‍ഗില്‍ നടന്ന ഇയു വിദേശകാര്യ മന്ത്രിതല ചര്‍ച്ചയ്ക്കു ശേഷമായിരുന്നു പ്രതികരണം. ശനിയാഴ്ചത്തെ വ്യോമാക്രമണം സംബന്ധിച്ച് ബ്രിട്ടനും ഫ്രാന്‍സും മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മുമ്പാകെ കഴിഞ്ഞ ദിവസം വിശദീകരണം നടത്തിയിരുന്നു. സിറിയന്‍ സംഘര്‍ഷങ്ങളിലെ ഇറാന്റെ പങ്ക് സംബന്ധിച്ചും യൂറോപ്യന്‍ മന്ത്രിമാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇറാനെതിരേ ഉപരോധം ചുമത്താനുള്ള നിര്‍ദേശം ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT