World

സിംബാബ്‌വെ തിരഞ്ഞെടുപ്പ്: ഇയു നിരീക്ഷകരെ അയക്കും

ഹരാരെ: 16 വര്‍ഷത്തിനു ശേഷം അടുത്ത മാസം 30ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സിംബാബ്‌വെയില്‍ യൂറോപ്യന്‍ യൂനിയന്‍ നിരീക്ഷകരെ അയക്കും. റോബര്‍ട്ട് മുഗാബെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ദീര്‍ഘകാല ഭരണത്തിനു ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പാണ് രാജ്യത്തു നടക്കാനിരിക്കുന്നത്. ഇക്കഴിഞ്ഞ നവംബറില്‍ റോബര്‍ട്ട് മുഗാബെ സ്ഥാനഭ്രഷ്ടനായതിനെ തുടര്‍ന്ന് എമ്മേഴ്‌സന്‍ മംഗ്വാഗ്വ പ്രസിഡന്റായി സ്ഥാനമേറ്റിരുന്നു. ഇദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ചാണ് യൂറോപ്യന്‍ യൂനിയന്‍ നീക്കം. 140 നിരീക്ഷകരെയാണ് സിംബാബ്‌വെയിലേക്ക് അയക്കാനുദ്ദേശിക്കുന്നതെന്ന് യൂറോപ്യന്‍ യൂനിയന്‍ ഉപമേധാവി മാര്‍ക് സീവന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it