സാംസ്‌കാരിക പൊതുബോധത്തിന്റെ നല്ല തലങ്ങള്‍ മാറി: മന്ത്രി
BY kasim kzm15 July 2018 2:00 AM GMT
kasim kzm15 July 2018 2:00 AM GMT
തൃശൂര്‍: സാംസ്‌കാരിക പൊ തുബോധത്തിന്റെ നല്ല തലങ്ങ ള്‍ മാറിയെന്നും പുതിയ സാഹചര്യത്തില്‍ സാംസ്‌കാരികരംഗത്തിന് വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുണ്ടെ ന്നും മന്ത്രി എ കെ ബാലന്‍. കേ രള സംഗീത നാടക അക്കാദമിയുടെ 2017ലെ പുരസ്‌കാര സ മര്‍പ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒക്‌ടോബര്‍ മുതല്‍ ഒരുവര്‍ഷം കേരളത്തി ല്‍ ഗാന്ധി രക്തസാക്ഷിദിനത്തിന്റെ 70ാം വാര്‍ഷികം സാംസ്‌കാരികവകുപ്പ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിക്കും. ആദരിക്കപ്പെടേണ്ടവര്‍ തിരസ്‌കരിക്കപ്പെടുകയും തിരസ്‌കരിക്കപ്പെടേണ്ടവര്‍ ആദരിക്കപ്പെടുകയും ചെയ്യുന്ന പുതിയ സാഹചര്യത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. സാംസ്‌കാരിക ചരിത്രത്തില്‍ ഉണ്ടായിരുന്നവര്‍ പലരും തിരസ്‌കരിക്കപ്പെട്ടുപോയിട്ടുണ്ട്. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരേണ്ടത് സാംസ്‌കാരിക ഉന്നമനത്തിലൂടെയാണ്. സാംസ്‌കാരികവേദികളെ ചെറുത്തുനില്‍പിന്റെ വേദികളാക്കുകയാണു വേണ്ടത്. ഇതിനായി ഒരു കൂട്ടായ്മ രൂപപ്പെടണമെന്നും മന്ത്രി പറഞ്ഞു. അവശകലാകാരന്മാര്‍ക്ക് ചികില്‍സാ ചെലവായി ഒരുലക്ഷം രൂപ നല്‍കും.
കഴക്കൂട്ടത്തെ കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മിക്കുന്ന ഫിലിം റിസര്‍ച്ച് സെന്ററിന് നടന്‍ സത്യന്റെ പേരു നല്‍കും. സാംസ്‌കാരികവകുപ്പ് 1000 കലാകാരന്മാര്‍ക്ക് മാസത്തില്‍ 10,000 രൂപ വീതം നല്‍കും. കലാകാരന്മാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതികള്‍ രൂപപ്പെടുത്തും. 14 ജില്ലകളില്‍ 50 കോടി രൂപ ചെലവില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണെന്നും മന്ത്രി പറഞ്ഞു. ഗ്രാമീണ കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാട്ടരങ്ങ്, നാടന്‍ കലാപ്രദര്‍ശനം, കലയുല്‍പന്നങ്ങളുടെ വിപണനം, കലാഭവനം, സാംസ്‌കാരിക കൗണ്‍സില്‍ എന്നിവ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സന്‍ കെപിഎസി ലളിത അധ്യക്ഷത വഹിച്ചു. കെ എം രാഘവന്‍ നമ്പ്യാര്‍ (നാടകം), പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് (സംഗീതം), ഗോപിനാഥ് മുതുകാട് (മാജിക്) എന്നിവര്‍ക്ക് 2017ലെ സംഗീത നാടക അക്കാദമി ഫെലോഷിപ്പ് മന്ത്രി സമ്മാനിച്ചു.
നാടകം, ഉപകരണ സംഗീതം, കര്‍ണാടക സംഗീതം, ലളിത സംഗീതം, കഥാപ്രസംഗം, മോഹിനിയാട്ടം, കഥകളി, ഓട്ടന്‍തുള്ളല്‍, കൂടിയാട്ടം, ചെണ്ട, മദ്ദളം, തിമില, ചവിട്ടുനാടകം എന്നീ മേഖലകളില്‍ നിന്ന് മികവു തെളിയിച്ച 33 കലാകാരന്‍മാരെ മന്ത്രി അവാര്‍ഡും ഗുരുപൂജയും നല്‍കി ആദരിച്ചു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്‍...
26 April 2024 11:33 AM GMT