kozhikode local

സര്‍ഗാത്മകതയുടെ ആന്തരികബലം മാനവികത: കെഇഎന്‍

കുറ്റിയാടി: മാനവികതയാണ് സര്‍ഗാത് മകതയുടെ ആന്തരിക ബലമെന്ന് ഇടതു ചിന്തകനും എഴുത്തുകാരനുമായ കെ ഇ എന്‍. പ്രണയം പോലുള്ള ദുരന്തങ്ങളില്‍ ഒടിഞ്ഞു കുത്തി മറ്റുള്ളവര്‍ക്ക് ചവിട്ടുപടി ആകുന്നത് നിര്‍വചിക്കാനാവാത്ത അത്തരമൊരു ഊര്‍ജ്ജത്തിന്റെ പ്രചോദനത്താല്‍ ആണെന്നും അദ്ദേഹം പറഞ്ഞു. അത്തരം പ്രചോദനങ്ങളുടെ അതിരുകവിയല്‍ ആണ് കവിതകളായി പുറത്തുവരുന്നതെന്നും കെ ഇ എന്‍ അഭിപ്രായപ്പെട്ടു. അടയാളം സാംസ്‌കാരിക വേദി കുറ്റിയാടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യുവ കവി തന്‍സീം കുറ്റിയാടിയുടെ കടലോളം കനമുള്ള കപ്പലുകള്‍ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
കവി വി ടി മുരളി പുസ്തകം ഏറ്റുവാങ്ങി. ഡോ. അരുണ്‍ ലാല്‍ പുസ്തകം പരിചയപ്പെടുത്തി. കെ ടി സൂപ്പി അധ്യക്ഷത വഹിച്ചു. പവിത്രന്‍ തീക്കുനി കവിയരങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രെഫ. യൂസഫ്, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, മൊയ്തു കണ്ണകോടന്‍, സി കെ കരുണാകരന്‍, നാസര്‍ കക്കട്ടില്‍, ലക്ഷ്മി ദാമോദരന്‍,അബ്ദുല്ലാ സല്‍മാന്‍, ഷഫീഖ് പരപ്പുമ്മല്‍ സംസാരിച്ചുകവിയരങ്ങില്‍ രഘുനാഥന്‍ കൊളത്തൂര്‍, ഷംസു പൂമാ ഉണ്ണികൃഷ്ണന്‍ കീച്ചേരി ഹരീഷ് പഞ്ചമി, സഫീന, കെ.എസ്.ആനീഷ് നമ്പിടി, ബൈജുമുക്കം പങ്കെടുത്തു.

Next Story

RELATED STORIES

Share it