സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക: ബാധ്യത 362.64 കോടി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കുടിശ്ശിക നല്‍കുന്നതിലൂടെ സര്‍ക്കാരിന് 362.64 കോടി രൂപ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളല്‍ പദ്ധതി പ്രകാരം ഇതുവരെ 78,069 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. മാനദണ്ഡപ്രകാരം യോഗ്യമായ 6190 അപേക്ഷകളില്‍ 60.49 കോടി രൂപ നല്‍കിയിട്ടുണ്ട്.
നേരത്തേ എസ്ബിടി നല്‍കിയതും എന്നാല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് (എആര്‍സി) കൈമാറിയതുമായ വിദ്യാഭ്യാസ വായ്പകള്‍ സര്‍ക്കാരിന്റെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നതല്ല.
അതുകൊണ്ടുതന്നെ ഇത്തരം വായ്പകള്‍ക്ക് സഹായം ലഭിക്കില്ല. ഈ കമ്പനി ബാങ്കിങ് ഇതര സ്ഥാപനമായതിനാലാണ് സര്‍ക്കാരിന് സഹായം നല്‍കാനാകാത്തത്. സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, എസ്ബിടി നല്‍കിയതും ലയനത്തെ തുടര്‍ന്ന് എസ്ബിഐക്ക് കൈമാറിയതുമായ വായ്പകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ഇതിനോടകം 1846 അപേക്ഷകളില്‍ സര്‍ക്കാര്‍ വിഹിതം കൈമാറിയിട്ടുമുണ്ട്.
Next Story

RELATED STORIES

Share it