Flash News

സഖ്യം പിരിഞ്ഞത് ഒത്തുകളി: ഉമര്‍ അബ്ദുള്ള.

സഖ്യം പിരിഞ്ഞത് ഒത്തുകളി: ഉമര്‍ അബ്ദുള്ള.
X



ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പിഡിപി-ബിജെപി സഖ്യം പിരിഞ്ഞത് പോലും ഒത്തുകളിയാണെന്ന് മുന്‍ കാശ്മിര്‍ മുഖ്യമന്ത്രിയും
നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഉമര്‍ അബ്ദുള്ള.ഈ വേര്‍പിരിയല്‍ ഇരുപാര്‍ട്ടികളും ചേര്‍ന്ന് ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പിലാക്കിയതാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് പിഡിപിയും ബിജെപിയും ബോളിവുഡ് സിനിമകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയാണ് അവര്‍ അവരുടെ വേര്‍പിരിയല്‍ ചമച്ചത്. ഗംഭീര ഒത്തുകളി. മികച്ച തിരക്കഥ, പക്ഷേ പ്രേക്ഷകര്‍ അത്ര വിഡ്ഢികളല്ല' അദ്ദേഹം ട്വീറ്റു ചെയ്തു.
1977ലെ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം 'കിസ കുര്‍സി കാ'യില്‍ നിന്നുള്ള ക്ലിപ്പ് ഷെയര്‍ ചെയ്തുകൊണ്ടാണ് ഉമര്‍ അബ്ദുള്ളയുടെ ട്വീറ്റ്.
സംസ്ഥാന നിയമസഭ എത്രയും പെട്ടെന്ന് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ' എന്തുകൊണ്ട് നിയമസഭ പിരിച്ചുവിടുന്നില്ല? കുതിരക്കച്ചവടമൊന്നുമില്ലെന്ന് ബി.ജെ.പി നേതാവ് രാം മാധവ് പറഞ്ഞതില്‍ എന്തെങ്കിലും വസ്തുതയുണ്ടെങ്കില്‍ പുതിയ മറ്റുസഖ്യങ്ങളൊന്നുമുണ്ടാവാത്ത സാഹചര്യത്തില്‍ സഭ പിരിച്ചുവിടണം. അല്ലാത്തപക്ഷം അത് ദല്ലാളുകളെ പ്രോത്സാഹിപ്പിക്കുന്നതാണ്.' അദ്ദേഹം കുറിക്കുന്നു.ജമ്മുകശ്മീരില്‍ കുതിരക്കച്ചവടത്തിന്റെ ഒരു ചോദ്യവുമുയരുന്നില്ലെന്ന ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിന്റെ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it