സംസ്ഥാനത്ത് 500 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി: മന്ത്രി ശൈലജ
BY kasim kzm7 May 2018 2:15 AM GMT
kasim kzm7 May 2018 2:15 AM GMT
മാനന്തവാടി: സംസ്ഥാനത്തെ 500 പിഎച്ച്സികള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുമെന്നു ആരോഗ്യ-കുടുംബക്ഷേമ, സാമൂഹികനീതി മന്ത്രി കെ കെ ശൈലജ അറിയിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ മള്‍ട്ടി പര്‍പസ് ബ്ലോക്ക് നിര്‍മാണ പ്രവൃത്തി, ഊരുമിത്രം പദ്ധതി, പോഷകാഹാര പുനരധിവാസ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. നിലവില്‍ 170 പിഎച്ച്സികളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്.
170 വീതം ഡോക്ടര്‍മാരുടെയും ലാബ് ടെക്നീഷ്യന്മാരുടെയും തസ്തിക സൃഷ്ടിച്ച് നിയമനം നടത്തി. 80ഓളം കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 340 സ്റ്റാഫ് നഴ്സ് തസ്തിക സൃഷ്ടിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീസൗഹൃദമാക്കുക, ചികില്‍സാ ചെലവ് കുറയ്ക്കുക, ആശുപത്രികള്‍ ഹൈടെക് ആക്കുക എന്നീ ലക്ഷ്യങ്ങളോടെ വിഭാവനം ചെയ്ത ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. സംസ്ഥാനത്ത് നാലായിരത്തിലേറെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. ജില്ലയില്‍ മാത്രം 127 പുതിയ തസ്തികകളാണ് ഉണ്ടാക്കിയത്.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ 35 തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. രണ്ടുവര്‍ഷത്തിനകം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ മാത്രം 26 ഡോക്ടര്‍മാരുടെ തസ്തികയുണ്ടാക്കി. മാനന്തവാടിയില്‍ 62 ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തി. ജില്ലാ ആശുപത്രിയില്‍ ഒഫ്താല്‍മിക് യൂനിറ്റ് 40 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയായിവരികയാണ്. എസ്എന്‍സിയു യൂനിറ്റിന് 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇതിന്റെ പ്രവര്‍ത്തനവും നടന്നുവരുന്നു. വൃദ്ധസൗഹൃദ വാര്‍ഡ് നിര്‍മാണത്തിനായി 15 ലക്ഷം രൂപ വിനിയോഗിച്ചു. ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിനായി 25 ലക്ഷം രൂപ അനുവദിച്ചു. കാത്ത് ലാബ് സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു.
മികച്ച പ്രകടനം കാഴ്ചവച്ച ഡോക്ടര്‍മാര്‍ക്ക് ആരോഗ്യമന്ത്രി ഉപഹാരം നല്കി. ഒ ആര് കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി ജിതേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, എഡിഎം കെ എം രാജു, മാനന്തവാടി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ പ്രതിഭാ ശശി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ ദേവകി, സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്, സിപിഐ മണ്ഡലം സെക്രട്ടറി വി കെ ശശിധരന് പങ്കെടുത്തു.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT