സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍

മോഹന്‍ദാസ് എടപ്പാള്‍

എടപ്പാള്‍: തവനൂര്‍ വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ മരിക്കുന്നത് സര്‍വസാധാരണമാണെങ്കിലും തുടര്‍ച്ചയായ രണ്ടു ദിവസങ്ങളിലായി നാലു പേര്‍ മരിക്കാനിടയായ സംഭവം ദുരൂഹത ഉയര്‍ത്തുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രായാധിക്യവും വാര്‍ധക്യസഹജമായ അസുഖങ്ങളും മൂലം ഇവിടെ ഒട്ടേറെ അന്തേവാസികള്‍ കഴിഞ്ഞ കാലങ്ങളില്‍ മരണപ്പെട്ടിട്ടുണ്ട്. സ്വാഭാവിക മരണങ്ങള്‍ എന്ന നിലയില്‍ മരിച്ചവരുടെ ബന്ധുക്കളെ അറിയിച്ച് സംസ്‌കരിക്കുന്നതും പതിവാണ്. ഉറ്റവരും ഉടയവരും ആരും ഇല്ലാത്ത അന്തേവാസികള്‍ മരണമടഞ്ഞാല്‍ സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ മുന്‍കൈയെടുത്താണ് സംസ്‌കരിക്കുന്നത്. കഴിഞ്ഞ ദിവസം മരണമടഞ്ഞവരിലൊരാളെ ദേഹാസ്വാസ്ഥ്യം മൂലം ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ഒരു ദിവസം പോലും ആശുപത്രിയില്‍ കിടത്താതെ വൃദ്ധസദനത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയായിരുന്നു. ഹൃദയാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളെ വിശദ പരിശോധനയ്ക്കും ചികില്‍സയ്ക്കും വിധേയമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടില്ലെന്നത് അധികൃതരുടെ അനാസ്ഥയായാണ് കാണുന്നത്.
തൊണ്ണൂറോളം അന്തേവാസികള്‍ താമസിക്കുന്ന ഇവിടെ വിവിധ തരത്തിലുള്ള രോഗികളും വാര്‍ധക്യസഹജമായ അസുഖങ്ങളുള്ളവരുമുണ്ട്. ഇവരുടെ ആരോഗ്യ പരിപാലനത്തിനും ആവശ്യമായ ചികില്‍സയ്ക്കും വേണ്ട സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്നാണ് അറിയുന്നത്.

Next Story

RELATED STORIES

Share it