malappuram local

ഷബീന ചൂരപ്പിലാക്കലിനെ പോലിസ് അറസ്റ്റു ചെയ്തു നീക്കി, വീണ്ടും പന്തലിലെത്തി സമരം തുടര്‍ന്നു

കോട്ടക്കല്‍: ദേശീയപാതാ ബൈപാസ് അനിശ്ചിതകാല സമര നായിക അഡ്വ: ഷബീന ചൂരപ്പിലാക്കലിനെ പോലിസ് അറസ്റ്റു ചെയ്തു നീക്കി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അറസ്റ്റു ചെയ്തു ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
എന്നാല്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പ്രശ്‌നങ്ങളില്ലെന്നറിഞ്ഞതോടെ സമരപന്തലില്‍ തിരിച്ചെത്തി നിരാഹാര സമരം തുടര്‍ന്നു. ഇന്നലെ ഉച്ചക്കു മൂന്നു മണിക്കാണ് സിഐ എം കെ ഷാജിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്യാനെത്തിയത്. സമരക്കാര്‍ ദേശീയപാതാ ഉപരോധിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനു വഴിയൊരുക്കി. ഷബീനയെ അറസ്റ്റു ചെയ്തു നീക്കിയതോടെ സമരപന്തലിലുണ്ടായിരുന്ന റസിയ നിരാഹാരം തുടര്‍ന്നെങ്കിലും ഷബീന തിരിച്ചെത്തിയതോടെ അവര്‍ തന്നെ തുടരുകയായിരുന്നു.
രാവിലെ ഡിസിസി പ്രസിഡന്റ് വി വി പ്രകാശ്, ഇ എ കരീം, കല്‍പ്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് നടുവഞ്ചേരി കുഞ്ഞാപ്പു, ബ്ലോക്ക് മെംബര്‍ ഹനീഫ പുതുപ്പറമ്പ് എന്നിവര്‍ സമരപന്തലില്‍ സംസാരിച്ചു.ആശുപത്രിയിലെത്തിയ തനിക്കു ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നറിഞ്ഞതോടെ പോലിസ് തന്നെ ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയി. പിന്നീട് സഹോദരനെത്തിയപ്പോഴാണ് പോലിസ് പോയതറിഞ്ഞത്. ബൈപ്പാസ് പ്രവര്‍ത്തിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുംവരെ സമരം തുടരുമെന്നും സമരം അടിച്ചൊതുക്കാമെന്ന അധികാരികളുടെ മോഹം നടപ്പില്ലെന്നും അഡ്വ: ഷബീന പറഞ്ഞു.
Next Story

RELATED STORIES

Share it