ശാസ്ത്രിയുടെ മരണം: രേഖകള്‍ പുറത്തുവിടണമെന്ന് മകന്‍

ചണ്ഡീഗഡ്: മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹ—ദൂര്‍ ശാസ്ത്രിയുടെ ദുരൂഹ മരണം സംബന്ധിച്ച രഹസ്യ രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന് അദ്ദേഹത്തിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ അനില്‍ ശാസ്ത്രി. ലാല്‍ ബഹദൂര്‍ ശാസ്ത്രി: ലെസന്‍സ് ഇന്‍ ലീഡര്‍ഷിപ്പ് എന്ന പുസ്തകത്തിന്റെ പഞ്ചാബി വിവര്‍ത്തനത്തിന്റെ പ്രകാശനച്ചടങ്ങിനിടെ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രിയുടെ മരണം സംബന്ധിച്ച് പല കാര്യങ്ങളും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ മരണത്തിന്റെ സാഹചര്യങ്ങള്‍ അസാധാരണമായതിനാല്‍ കുടുംബാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും സംശയമുണ്ട്. ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടണമെന്നായിരുന്നു പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബിജെപിയുടെ ആവശ്യം. എന്നാല്‍, കഴിഞ്ഞ നാലു വര്‍ഷമായി രാജ്യം ഭരിക്കുന്ന ബിജെപി അതു നിര്‍വഹിച്ചിട്ടില്ല. രാഷ്ട്രീയ നേതാവായിട്ടല്ല, ശാസ്ത്രിയുടെ മകനെന്ന നിലയിലാണ് താന്‍ ആവശ്യം ഉന്നയിക്കുന്നത്. 1966 ജനുവരി 11ന് താഷ്‌കന്റില്‍ വച്ചു പാകിസ്താനുമായി താഷ്‌കന്റ് കരാര്‍ ഒപ്പുവച്ച ഉടനെയായിരുന്നു ശാസ്ത്രിയുടെ മരണം.
Next Story

RELATED STORIES

Share it