Idukki local

ശാന്തിഗ്രാം വിജയ ലൈബ്രറിക്ക് പുതിയ മന്ദിരം

കട്ടപ്പന: ജില്ലയിലെ ആദ്യകാല ലൈബ്രറികളിലൊന്നായ ശാന്തിഗ്രാം വിജയ ലൈബ്രറിയ്ക്ക് പുതിയ കെട്ടിടം സജ്ജമായി. കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ചുമാറ്റി തല്‍സ്ഥാനത്ത് ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ച് വായനശാല ഉള്‍പ്പെടുന്ന സാംസ്‌കാരിക നിലയമായി നിര്‍മ്മിച്ച പുതിയ ഇരുനിലമന്ദിരം ഉദ്ഘാടനത്തിനൊരുങ്ങുന്നു.
ജില്ലാ പഞ്ചായത്ത് മൂന്ന് ഘട്ടങ്ങളിലായി അനുവദിച്ച 22 ലക്ഷം രുപ ഉപയോഗിച്ചാണ് വായനശാല ഉള്‍പ്പെടുന്ന സാംസ്‌കാരികനിലയത്തിന് പുതിയ ഇരുനില മന്ദിരം നിര്‍മ്മിച്ചത്.  ലൈബ്രറിയും റഫറന്‍സ് റൂമും ഉള്‍പ്പെടെ മൂന്ന് മുറികളാണ് താഴത്തെ നിലയിലുളളത്. സാംസ്‌കാരിക പരിപാടികള്‍ക്കും കൂട്ടായ്മകള്‍ക്കും യോജിച്ച രീതിയിലുളള ഹാളാണ് രണ്ടാം നിലയിലുളളത്. 1970 ജൂണ്‍ 26 ന് രജിസ്‌ട്രേഷന്‍ ലഭിച്ചു. പുസ്തകങ്ങള്‍ കുറവായിരുന്ന അക്കാലത്ത് വീടുകള്‍തോറും കയറി പുസ്തകങ്ങള്‍ നല്കുകയും മടക്കിവാങ്ങുകയുമായിരുന്നു പതിവ.് പ്രവര്‍ത്തന മികവുകൊണ്ട് മികച്ച ലൈബ്രറിക്കുളള സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരവും മുന്‍കാലത്ത് ഈ വായനശാലക്ക് ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it