palakkad local

വ്യാപാരികളുടെ യോജിപ്പ് സാധ്യമാവാന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന്

പാലക്കാട്: വ്യാപാരികളുടെ യോജിപ്പിന് തയ്യാറാണെന്നും എന്നാല്‍, അത് സാധ്യമാകണമെങ്കില്‍ സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കണമെന്നും ജോബി വി ചുങ്കത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ സംഘടനയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ തിരിച്ചുകൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജോബി വി ചുങ്കത്ത്. വ്യാപാരികള്‍ വിവിധങ്ങളായി പ്രശ്‌നങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.
ഈ ഘട്ടത്തില്‍ ഒത്തൊരുമിച്ച് പോവണ്ട സാഹചര്യമുണ്ടെങ്കില്‍ ഒത്തൊരുമിച്ച് പോവാന്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. ടി നസിറുദ്ദീന്റെ പ്രസ്താവന കാര്യങ്ങള്‍ ശരിയായ ദിശയിലേക്ക് പോവുന്നുവെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍, യോജിച്ച് മുന്നോട്ടുപോവണമെങ്കില്‍ യൂനിറ്റുകളിലും ജില്ലാതലത്തിലും സുതാര്യമായ തിരഞ്ഞെടുപ്പ് ഉണ്ടാവണം. ജില്ലയില്‍ 151യൂനിറ്റുകളുണ്ട്.
നേരത്തെ ജില്ലാ കമ്മിറ്റിയെ പിരച്ചുവിട്ട ശേഷമാണ് പുതിയ ഭാരവാഹികള്‍ വന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ ഏതു നേതാവ് വന്നാലും അംഗീകരിക്കും. വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരെ 31ന് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.പാടിയില്‍ യൂനിറ്റ് ഭാരവാഹികള്‍ മുതല്‍ പങ്കെുടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജോബി വി ചുങ്കത്ത്, പി എം എം ഹബീബ്, പി എസ് സിംപ്‌സണ്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it