വ്യാജമദ്യം; എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ്

കോഴിക്കോട്: വ്യാജമദ്യവും ലഹരിവസ്തുക്കളും തടയാന്‍ ആഗസ്ത് ഒന്നുമുതല്‍ സംസ്ഥാനവ്യാപകമായി എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് എക്‌സൈസ്-തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. ഓണക്കാലത്ത് ഇവ കര്‍ശനമായി തടയുന്നതിന്റെ ഭാഗമായാണ് സ്‌പെഷ്യല്‍ ഡ്രൈവ്്.  കോഴിക്കോട് ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.  വിദേശമദ്യശാലകളില്‍ അനധികൃത നടപടികളുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കും. നിരോധിത പുകയില വസ്തുക്കളുടെ വില്‍പന തടയും. വിദ്യാലയങ്ങളുടെയും കോളജുകളുടെയും പരിസരങ്ങളില്‍ ലഹരിവസ്തുക്കളുടെ വില്‍പന തടയുന്നതിന് പരിശോധന കര്‍ശനമാക്കി. ലഹരിവസ്തുക്കള്‍ വില്‍പന നടത്തുന്ന കടകള്‍ കണ്ടെത്തിയാല്‍ ഉടന്‍ അടച്ചു പൂട്ടും. ജോയിന്റ് കമ്മീഷണര്‍ ജി സന്തോഷ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി ആര്‍ അനില്‍കുമാര്‍, സര്‍ക്കിള്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍മാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it