വേതനം മുടങ്ങി; തൊഴിലുറപ്പ് തൊഴിലാളികള്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചു
BY fousiya sidheek24 May 2017 5:31 AM GMT
fousiya sidheek24 May 2017 5:31 AM GMT
അരൂര്‍: തൊഴിലുറപ്പ് തൊഴിലാളികള്‍ പഞ്ചായത്തിനു മുന്നില്‍ കഞ്ഞിവച്ച് പതിക്ഷേധിച്ചു. തൊഴിലുറപ്പ് വേതനം മുടങ്ങിയതിനെ തുടര്‍ന്ന് അരൂര്‍ പഞ്ചായത്തിലെ തൊഴിലാളികളാണ് പഞ്ചായത്തിനു മുന്നില്‍ കഞ്ഞിവച്ച് പതിക്ഷേധിച്ചത്. അരൂര്‍ (എഐടിയുസി) തൊഴിലുറപ്പ് തൊഴിലാളി യൂനിയന്റെ നേത്യത്വത്തിലാണ് പ്രതിക്ഷേധ സമരം നടന്നത്. എന്‍ആര്‍ഇജി(എഐടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറി അനിമോന് ഉദ്ഘാടനം ചെയ്തു. അധ്യക്ഷന്‍ പി സി ജോയി. ഏഴുമാസത്തെ വേതനക്കുടിശ്ശിക ഇവര്‍ക്ക് നല്‍കാനുണ്ട്. പതിനാലു ദിവസത്തേ തൊഴിലും അതിന് പതിനാലു ദിവസത്തിനുള്ളില്‍ വേതനവും നല്‍കണമെന്നാണ് ചട്ടമെങ്കിലും അത് പാലിക്കപ്പെടാറില്ലന്ന് തൊഴിലാളികള്‍ പറയുന്നു. അരൂര്‍ പഞ്ചായത്തിലെ ഇതുപത്തിരണ്ട് വാര്‍ഡുകളിലായി 5000 തൊഴിലാളികള്‍ ഈ രംഗത്ത് പണിയെടുക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മാണ മേഖലയിലേക്ക് കടന്നതോടെ ഇവര്‍ക്ക് നല്‍കേണ്ട തുക വകമാറ്റി ചെലവഴിച്ചതാണ് വേതനം മുടങ്ങുന്നതിന് ഇടയായതെന്ന് പറയപ്പെടുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT