വെസ്‌കോസ അസോസിയേഷന്‍ 11ാം വാര്‍ഷികം ആഘോഷിച്ചു
BY abdul ali21 March 2018 1:09 PM GMT
X
abdul ali21 March 2018 1:09 PM GMT
ദമ്മാം: വെസ്‌കോസ മലയാളി അസോസിയേഷന്‍ 11ാം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഫുട്്‌ബോള്‍, വോളിബോള്‍, നീന്തല്‍, ബാസ്‌കറ്റ് ബൗളിങ്, ഓട്ടം, വടംവലി തുടങ്ങിയ ഇനങ്ങളും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക മല്‍സരങ്ങളും സംഘടിപ്പിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടന്ന മല്‍സരങ്ങളില്‍ ഇഐസി, എസ്ബിയു ടീമുകള്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടി. പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം ഇറാം ഗ്രൂപ്പ് സിഇഒ അബ്ദുല്‍ റസാഖ് ഉദ്ഘാടനം ചെയ്തു. സാജിദ് ആറാട്ടുപുഴ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ഹാഷിം യൂനസ്, അസീം വെഞ്ഞാറമൂട്, ഇ കെ സലീം, റഷീദ് ഉമര്‍, ഗിയാസ് ഏലിയാസ്, ആസിഫ് ചുണ്ടേല്‍, അസീം പേരാണിക്കല്‍ സംസാരിച്ചു. ജീവകാരുണ്യ സേവനത്തിന് ഉഷ ബാലകൃഷ്ണന്‍, നൗഷാദ് തോട്ടപ്പള്ളി, നാട്ടിലേക്ക് മടങ്ങുന്ന ദിലീപ് ചെമ്പഴന്തി എന്നിവരെ ആദരിച്ചു. ജനറല്‍ സെക്രട്ടറി രാജേഷ്, വൈസ് പ്രസിഡന്റ് ഷാജികുമാര്‍, ജോയിന്റ് സെക്രട്ടറി യാസര്‍ അറഫാത്ത് ഉപഹാരം കൈമാറി. കൂടാതെ നൃത്തനൃത്യങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT