വീണ്ടും റാഷിദ് ഖാന്‍ മാജിക്ക്; ബംഗ്ലാദേശിനെ തകര്‍ത്ത് അഫ്ഗാനിസ്താന് പരമ്പര
BY vishnu vis5 Jun 2018 6:31 PM GMT
X
vishnu vis5 Jun 2018 6:31 PM GMT
ധക്ക: റാഷിദ് ഖാന്റെ സ്പിന്‍ മാന്ത്രികതയില്‍ ബംഗ്ലാദേശിന്റെ ബാറ്റിങ് നിര വീണ്ടും തകര്‍ന്നടിഞ്ഞപ്പോള്‍ ചരിത്ര പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്താന്‍. രണ്ടാം ട്വന്റി20യില്‍ ആറ് വിക്കറ്റിനാണ് അഫ്ഗാനിസ്താന്‍ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാന്‍ നിര 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു.
ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിരയില്‍ തമിം ഇക്ബാലിന് (43) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. റാഷിദ് ഖാന്‍ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് പിഴുതത്. മുഹമ്മദ് നബി രണ്ടും വിക്കറ്റും സ്വന്തമാക്കി.
മറുപടിക്കിറങ്ങിയ അഫ്ഗാന്‍ നിരയില്‍ സമിയുല്ലാഹ് ഷെന്‍വാരി (49)യും മുഹമ്മദ് നബിയും (31*) തിളങ്ങിയതോടെ അനായാസം അഫ്ഗാന്‍ നിര വിജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മല്‍സര പരമ്പര 2-0ന് അഫ്ഗാന്‍ സ്വന്തമാക്കി.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT