വി കെ കൃഷ്ണന്റെ മരണംകുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുക: എസ്ഡിപിഐ

വൈപ്പിന്‍: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും എളങ്കുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ വി കെ കൃഷ്ണന്റെ ആത്മഹത്യയിലേക്ക് നയിച്ച   കാരണങ്ങളുടെ നിജസ്ഥിതി പുറത്തു കൊണ്ട് വരണമെന്നും കുറ്റക്കാരായവര്‍ക്കെതിരേ  നടപടിയെടുക്കണമെന്നും എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ടി എ അമീര്‍ ആവശ്യപ്പെട്ടു.
ആത്മഹത്യ നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ഇതുവരെ അന്വേഷണം കൃത്യമായി മുന്നോട്ട് കൊണ്ടു പോവാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. ആത്മഹത്യ ചെയ്തത് ദലിത് നേതാവായത് കൊണ്ടാണോ പോലിസും പാര്‍ട്ടി നേതൃത്വവും നിസ്സംഗത പാലിക്കുന്നതെന്നു അദ്ദേഹം ചോദിച്ചു. പാര്‍ട്ടിയിലെ ദലിത് നേതാക്കള്‍ക്കെതിരേ ജാതി വിവേചനം ശക്തമാണെന്ന ആരോപണം നിലനില്‍ക്കെയാണ് വി കെ കൃഷ്ണന്റെ ആത്മഹത്യയെന്നത് ഗൗരവകാരമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്ക് ഉണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന എംഎല്‍എയും സംസ്ഥാന നേതാവുമായ എസ് ശര്‍മയുടെ പ്രസ്താവന വചക കസര്‍ത്ത് മാത്രമാണ്.
കുറ്റക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന സമീപനം സിപിഎം അവസാനിപ്പിക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു. വി കെ കൃഷ്ണന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം നടത്തിയ പ്രസ്താവനായിലാണ് അദ്ദേഹം ഇതാവശ്യപ്പെട്ടത്. മണ്ഡലം സെക്രട്ടറി ഇ കെ ശരീഫ് , മാലിപ്പുറം ബ്രാഞ്ച് പ്രസിഡന്റ് സജീര്‍ പുതുവൈപ്പ്, കെ എ മുഹമ്മദ് ഷമീര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it