വിശാല ബെഞ്ചിന് വിടണം: ജസ്റ്റിസ് നസീര്‍

ന്യൂഡല്‍ഹി: നമസ്‌കാരം നിര്‍വഹിക്കുന്നതിന് മസ്ജിദ് നിര്‍ബന്ധമാണോ അല്ലയോ എന്ന കാര്യം സുപ്രിംകോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ വിയോജന വിധി. മതത്തില്‍ എന്തൊക്കെയാണ് അവിഭാജ്യഘടകങ്ങള്‍, എന്തൊക്കെ അല്ല എന്നത് ഇപ്പോള്‍ ഭൂരിപക്ഷ ബെഞ്ച് എടുത്തതുപോലെ തിടുക്കത്തില്‍ തീരുമാനമെടുക്കാനാവില്ല. ബാബരി ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട പ്രധാന ഹരജികളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് മുമ്പായി നമസ്‌കാരത്തിന് മസ്ജിദ് അവിഭാജ്യഘടകമാണോ എന്ന കാര്യം ഒരു ഏഴംഗ ബെഞ്ച് സമഗ്രമായി പരിശോധിക്കണമെന്നും ജ. നസീറിന്റെ വിധിയില്‍ പറയുന്നു.
പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചിന്റെ വിധിയില്‍ ഇസ്മാഈല്‍ ഫാറൂഖി വിധി സ്വാധീനിക്കുന്നുണ്ട്. അതിനാല്‍, ബാബരി മസ്ജിദ് ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട പ്രധാന കേസില്‍ വാദംകേള്‍ക്കുന്നതിനു മുമ്പ് ഇസ്മാഈല്‍ ഫാറൂഖി വിധി സുപ്രിംകോടതിയുടെ വിശാല ബെഞ്ച് സമഗ്രമായി പരിശോധിക്കണമെന്നാണ് എസ് അബ്ദുല്‍ നസീറിന്റെ വിധിന്യായത്തില്‍ പറയുന്നത്.

Next Story

RELATED STORIES

Share it