Flash News

വിദ്വേഷ പ്രസംഗം : വിഎച്ച്പി നേതാവിന് ഒരുവര്‍ഷം തടവ്



ജയ്പൂര്‍: 2008 നവംബറില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് മുതിര്‍ന്ന വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് ആചാര്യ ധര്‍മേന്ദ്രയ്ക്ക് രാജസ്ഥാന്‍ കോടതി ഒരുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ഇയാളുടെ പ്രസംഗം വര്‍ഗീയാസ്വാസ്ഥ്യത്തിനിടയാക്കിയിരുന്നു. ബാരന്‍ ജില്ലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആഷിഷ് മീണയാണ് വിധി പുറപ്പെടുവിച്ചത്. കോടതി വിധിയെ മാനിക്കുന്നുവെന്നും എന്നാല്‍, വിധിക്കെതിരേ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു. 2008 നവംബര്‍ 27നാണ് കോട്‌വാലി പോലിസ് ധര്‍മേന്ദ്രയ്‌ക്കെതിരേ കേസെടുത്തത്.
Next Story

RELATED STORIES

Share it