malappuram local

വിദ്യാര്‍ഥികളുടെ മുന്നില്‍ കഥ പറഞ്ഞ് മന്ത്രി അധ്യാപകനായി

താനൂര്‍: പത്താം ക്ലാസ്സും പ്ലസ്ടുവും കഴിഞ്ഞവര്‍ക്കു സംഘടിപ്പിച്ച ഗൈഡന്‍സ് ക്ലാസ്’ടേണിങ് പോയന്റില്‍’തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ അധ്യാപകനായെത്തിയതു വിദ്യാര്‍ത്ഥികള്‍ക്കു പുത്തന്‍ അനുഭവമായി. മൂലക്കലില്‍ നടന്ന പരിപാടിയില്‍ വി അബ്ദുറഹിമാന്‍ എംഎല്‍എയുടെ ക്ഷണപ്രകാരമാണു മന്ത്രി എത്തിയത്.
കഥ പറഞ്ഞും ചരിത്രം പറഞ്ഞും നോവലുകളെപ്പറ്റി പരാമര്‍ശിച്ചും ഒരു മണിക്കൂറോളം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ അധ്യാപകനായ മന്ത്രി  എം ടി വാസുദേവന്‍ നായരുടെ കൃതികളെ പറ്റിയുമൊക്കെ വാചാലനായി.  ചിട്ടയായ പഠനവും പൊതു ബോധവും ചുറ്റുപാടുകളെക്കുറിച്ചുള്ള അറിവുകളുമാണ് ജീവിത ലക്ഷ്യം കൈവരിക്കുകയെന്നു ജില്ലാ കലക്ടര്‍ അമിത് മീണയും ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയും  ഓര്‍മിപ്പിച്ചു.
നേരത്തെ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ അനില്‍ വള്ളത്തോള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വി അബ്ദുറഹിമാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it